കുടയത്തൂർ: കേന്ദ്ര ടെക്സ്റ്റയിൽ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ കുടയത്തൂർ ഡവലപ്മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിയ മൂന്നു മാസത്തെ വൈദഗ്ദ്ധ്യ പരിശീലനം സമാപിച്ചു. മൂന്നു മാസം 40 ബാംബുകരകൗശല വിദഗ്ദ്ധരാണ് പരിശീലനം വിജയകരമായി പൂർത്തീകരിച്ചത്. സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം പ്രൊഫ:എം ജെ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. ഹന്റി ക്രാഫ്റ്റ് പ്രമോഷൻ ഓഫീസർ ലെനിൻ രാജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ, ഗ്രാമ പഞ്ചായത്തംഗം അഡ്വ: കെ എൻ ഷിയാസ്,എം .കെ പുരുഷോത്തമൻ, എം ഡി ഹരി ബാബു,എം .വി മനോജ്,ദിൽ ജൻ എന്നിവർ സംസാരിച്ചു.