ആലുവ: ബൈക്ക് മോഷ്ടിക്കുന്നതിനിടയിൽ ആളുകളുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഓടിരക്ഷപെട്ട പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ ആലുവ പൊലീസ് പിടികൂടി. ചാലക്കുടി മുകുന്ദപുരം കിഴക്കേക്കോട്ട ആറാട്ടുപറമ്പിൽ വീട്ടിൽ ആഷ്വിൻ (24), ഇടുക്കി രാജകുമാരി വേലിക്കകത്തുവീട്ടിൽ ബിനുമോൻ (23) എന്നിവരെയാണ് പിടികൂടിയത്.
കാരോത്തുകുഴി ആശുപത്രിക്ക് എതിർവശം റെസിഡന്റ്സ് കോംപ്ലക്‌സിന്റെ പാർക്കിംഗ് ഏരിയായിൽ വച്ചിരുന്ന ബൈക്കാണ് മോഷ്ടിക്കാനാണ് പ്രതികൾ ശ്രമിച്ചത്. ജീവനക്കാർ വരുന്നതുകണ്ട് ശ്രമംഉപക്ഷിച്ച് രക്ഷപെടുകയായിരുന്നു. തുടർന്ന് പൊലീസ് നഗരത്തിൽ നടത്തിയ പരിശോധനയിൽ മണപ്പുറം നടപ്പാലത്തിന്റെ അടിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. നിരവധി കേസുകളിലെ പ്രതികളാണിവരെന്ന് പൊലീസ് പറഞ്ഞു. ഇൻസ്‌പെക്ടർ സൈജു കെ. പോൾ, എസ്.ഐമാരായ കെ.വി. ജോയി, ശിവാസ് സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, നിയാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.