road

വെള്ളത്തൂവൽ : സെൻട്രൽ റോഡു ഫണ്ടിൽ ഉൾപ്പെടുത്തി പത്ത് കോടി രൂപ അനുവദിച്ച് ഒരു വർഷം മുമ്പ്
പണി ആരംഭിച്ച എൽക്കുന്ന് എല്ലക്കൽ റോഡ് നിർമ്മാണം നിലച്ചു. നാലു കിലോ മീറ്റർ ദൂരം വരുന്ന റോഡ് കുത്തിപ്പൊളിച്ച് കുറച്ചു ഭാഗം സോളിങ്ങ് നടത്തി ഒരു കിലോമീറ്റർ ദൂരം വീതിയും കൂട്ടി കരാറുകാരൻ പത്ത്മാസംമുമ്പ് ജോലി മതിയാക്കി. റോഡരികിൽ കൂനകൂട്ടിയിട്ട മിറ്റൽ റോഡിൽ നിരക്കുകയാണ്. കുത്തിപ്പൊളിച്ച്‌സോളിങ്‌നടത്തിയ ഭാഗത്ത് ബൈക്ക് യാത്രക്കാർ മറിഞ്ഞു വീഴുന്നത് പതിവായി.
സ്‌കൂൾ ബസ്സുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിനവും സഞ്ചരിക്കുന്ന
എല്ലക്കൽ എൽക്കുന്ന് റോഡ് നിർമ്മാണം പുനരാഭിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ സമരത്തിനൊരുങ്ങുകയാണ് .