മണക്കാട്:അഖിലകേരളാ വിശ്വകർമ്മ മഹാസഭ മണക്കാട് ശാഖയുടെ തിരഞ്ഞെടുപ്പ് വാർഷിക പൊതുയോഗം നടന്നു. യൂണിയൻ സെക്രട്ടറി പി.ആർ.ബിനോജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ബിന്ദു വിക്രമൻ ഉദ്ഘാടനം ചെയ്തു. പുതിയ ശാഖാ ഭാരവാഹികളായി കെ.ജയരാജൻ (പ്രസിഡന്റ്),സിന്ധു വിജയൻ (സെക്രട്ടറി), പുഷ്പലാൽ(ട്രഷറർ) എന്നിവരടക്കം 11 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.