തൊടുപുഴ: നിത്യോപയോഗ സാധനങ്ങൾക്ക് അടിക്കടി ഉണ്ടാകുന്ന വില വർദ്ധനവ് തടയാൻ സർക്കാർ ഇടപെടണമെന്ന് കേരളാ കോൺഗ്രസ്(ജേക്കബ്ബ് )ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങൾ ദുരിതത്തിലായിട്ടും ഫലപ്രദമായി ഇടപെടാൻ സർക്കാരിനായിട്ടില്ല.
ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നും സർക്കാർ നേരിട്ട് പച്ചക്കറി സംഭരിച്ച് പൊതുവിപണിയിലേക്കാൾ വില കുറച്ച് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞെങ്കിലും അത് ജനങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ നടപ്പാക്കാനായില്ല. രൂക്ഷമായ വിലക്കയറ്റം തടയാൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തമെന്ന് തൊടുപുഴയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണി അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടി രാജു പാണാലിക്കൽ, ജില്ലാ ഭാരവാഹികളായ ഷാജി അമ്പാട്ട്, ഹാഹുൽ പള്ളത്ത്പറമ്പിൽ, ടോമി മൂഴിക്കുഴിയിൽ, സാബു മുതിരക്കാകാലാ, അനിൽ പയ്യാനിക്കൽ, സാം ജോർജ്, സിബിച്ചൻ മനക്കൽ, ജോസ് ചിറ്റടിയിൽ, ജോൺസൺ അലക്‌സാണ്ടർ, ബാബു കടുംതോട്ട്, ജോസ് പുന്നോലിക്കുന്നേൽ, ബാബു വർഗീസ് എന്നിവർ സംസാരിച്ചു.