
ഉടുമ്പന്നൂർ :ഉടുമ്പന്നൂരിൽ പട്ടികജാതി കുടുംബങ്ങൾക്കായി നടപ്പിലാക്കുന്ന മുയൽ വളർത്തൽ പദ്ധതിക്ക് തുടക്കമായി. ഒരു കുടുംബത്തിന് 10 മുയലുകളെ വീതം സബ്‌സിഡി നിരക്കിൽ നൽകുന്നതാണ് പദ്ധതി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അദ്ധ്യക്ഷയായി. ഡോ.ഡാലി സി ഡേവിഡ് സ്വാഗതവും അസി.സെകട്ടറി ജോൺസൺ നന്ദിയും പറഞ്ഞു.