തൊടുപുഴ: വിവാഹ വസ്ത്രങ്ങളുടെ വൈവിദ്ധ്യ ശേഖരം ഒരുക്കി മഹാറാണി വെഡിംഗ് ഫെസ്റ്റിവലിന് നാളെ തുടക്കമാകും. രാവിലെ 11ന് സിനിമാ താരം അമേയ മാത്യു വെഡിംഗ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് മഹാറാണി വെഡിംഗ് കളക്ഷൻസ് മാർക്കറ്റിംഗ് മാനേജർ പി.കെ. നിയാസ് കരിം വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, വൈസ് ചെയർപേഴ്‌സൺ ജെസി ജോണി, മുനിസിപ്പൽ കൗൺസിലർ ജോസ് മഠത്തിൽ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, യൂത്ത് വിംഗ് പ്രസിഡന്റ് എം.ബി. താജു എന്നിവർ പങ്കെടുക്കും. ഫെസ്റ്റിവലിനോടനുബന്ധിച്ച് ഏറ്റവും പുതിയതും ട്രെൻഡിലുള്ളതുമായ വിവാഹ വസ്ത്ര ശേഖരമാണ് എത്തിച്ചിരിക്കുന്നത്. കാഞ്ചീപുരം സാരികൾ, ലെഹങ്കകൾ, വെഡിംഗ് ഗൗൺ, സ്യൂട്ട്, ഷെർവാണി, സിൽക്ക് സാരികൾ എന്നിവയ്ക്ക് പുറമെ മറ്റു പാർട്ടി വെയർ വസ്ത്രങ്ങളുടെയും ബ്രൈഡൽ ഫുട്‌വെയറുകളുടെയും വിസ്മയിപ്പിക്കുന്ന കളക്ഷൻസാണ് വെഡിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. മഹാറാണിയുടെ സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഉദ്ഘാടന വേളയിൽ നിർദ്ധനരായ അഞ്ച് രോഗികൾക്കുള്ള ചികിത്സാ ധനസഹായ വിതരണം നടത്തുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. വാർത്താസമ്മേളനത്തിൽ ജനറൽ മാനേജർ നിസാർ പഴമ്പള്ളിൽ, ഫ്ളോർ മാനേജർ ഷാമോൻ കെ. സലിം, സെയിൽസ് മാനേജർ ടി.എ. സുൾഫിക്കർ എന്നിവരും പങ്കെടുത്തു.