 
കട്ടപ്പന: നഗരത്തിൽ പള്ളിക്കവലയിലുള്ള സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിൽ മോഷണം.കെട്ടിട നിർമ്മാണത്തിനായി ഓഫീസിൽ സൂക്ഷിച്ചിരുന്ന 86000 രൂപ നഷ്ടപ്പെട്ടു. ഓഫീസ് വാതിൽ കുത്തി തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത് മേശയ്ക്കുള്ളിലായിരുന്നു പണം വച്ചിരുന്നത്.രാവിലെ സ്‌കൂൾ തുറക്കാനായി ജീവനക്കാരെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെടുന്നത്. സ്‌കൂളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കാര്യമായ തുമ്പ് ലഭിച്ചില്ല. മറ്റ് വിലപിടിപ്പുള്ള ഇലക്ട്രോണിക് വസ്തുക്കൾ ഓഫീസ് മുറിയിൽ ഉണ്ടായിരുന്നുവെങ്കിലും അവയൊന്നും നഷ്ടപ്പെട്ടിട്ടില്ല.സ്‌കൂൾ അധികൃതരുടെ പരാതിയിൽ കട്ടപ്പന പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. പിന്നീട് ഡോഗ് സ്‌ക്വാഡും സ്‌കൂളിലെത്തി,ഒരാഴ്ച്ച മുൻപ് ഓശ്ശാനാം സ്‌കൂളിലും മോഷണ ശ്രമം നടന്നിരുന്നു.വാതിൽ തകർത്ത് മോഷ്ടാക്കൾ അകത്ത് കയറിയെങ്കിലും വിലപിടിപ്പുള്ള ഒന്നും അന്ന് നഷ്ടപ്പെട്ടില്ല. ഈ സംഭവത്തിൽ കട്ടപ്പന പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.