തൊടുപുഴ :നഗരസഭയുടെ പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും മാലിന്യങ്ങൾ തള്ളുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു. കഴിഞ്ഞ ദിവസം ഒന്നാം വാർഡിലെ മുല്ലയ്ക്കൽ റോഡ്, വെങ്ങല്ലൂർ നാലുവരിപ്പാത, ധന്വന്തരി ആശുപത്രിക്ക് സമീപം, മണക്കാട് റോഡ് എന്നിവിടങ്ങളിൽ തള്ളിയ മാലിന്യം നഗരസഭ ജീവനക്കാർ പരിശോധിച്ച് മാലിന്യം തള്ളിയവരെ കണ്ടെത്തി പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ചെയർമാൻ വ്യക്തമാക്കി.