തൊടുപുഴ : തൊടുപുഴ നഗരസഭയുടെ ജനദ്രോഹ മാസ്റ്റർപ്ലാനിനെതിരെ ബിജെപി മുൻസിപ്പൽ കൗൺസിലർമാർ ഇന്ന് രാവിലെ 10 മണി മുതൽ ഏകദിന ഉപവാസ സമരം നടത്തും. കരട് മാസ്റ്റർ പ്ലാനിന്റെ പേരിൽ തൊടുപുഴയിൽ നടത്തികൊണ്ടിരിക്കുന്ന നിർമ്മാണ നിരോധനം അവസാനിപ്പിക്കുക, വാർഡ് സഭയുടെ കൂടി അഭിപ്രായം കേട്ടുകൊണ്ട് മാസ്റ്റർപ്ലാൻ പുനഃക്രമീകരിക്കുക, മാസ്റ്റർ പ്ലാൻ മലയാളത്തിൽ പ്രസിദ്ധീകരിക്കുക, സീവേജ് പ്ലാന്റ് ജനവാസ മേഖലയിൽ നിന്ന് മാറ്റി സ്ഥാപിക്കുക .എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടക്കുന്ന ഏകദിന ഉപവാസ സമരത്തിൽ ബിജെപി തൊടുപുഴ മണ്ഡലം പ്രസിഡന്റ് ശ്രീലക്ഷ്മി കെ സുധീപ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് കെ .എസ് അജി ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം മദ്ധ്യമേഖലാ പ്രസിഡന്റ് എൻ.ഹരി ഉദ്ഘാടനം ചെയ്യും