തൊടുപുഴ: കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ചു 31 വരെ ക്രിസ്തുമസ്, ന്യു ഇയർ മേള നടത്തുന്നു. ഖാദിതുണിത്തരങ്ങൾക്ക് 10 ശതമാനം മുതൽ 30ശതമാനം വരെ സർക്കാർ റിബേറ്റ് അനുവദിച്ചിരിക്കുന്നു . ഇതോടനുബന്ധിച്ചു എല്ലാ വില്പനശാലകളിലും ഖാദി കോട്ടൺ , സിൽക്ക്, മനില ഷർട്ടിങ് മുതലായ തുണിത്തരങ്ങളും തേൻ സോപ്പ് , മരചാക്കിലാട്ടിയ നല്ലെണ്ണ മുതലായ ഗ്രാമീണ ഉത്പന്നങ്ങളും ലഭ്യമാണ് . ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ വില്പനശാലകളായ കെ.ജി.എസ് മാതാ ഷോപ്പിംഗ് ആർക്കേഡ് തൊടുപുഴ, കെജിഎസ് പൂമംഗലം ബിൽഡിങ് കാഞ്ഞിരമറ്റം ബൈപാസ് റോഡ് തൊടുപുഴ, കെജിഎസ് കട്ടപ്പന, മുനിസിപ്പൽ ഓഫീസ് ഗാന്ധി സ്‌ക്വയർ കട്ടപ്പന എന്നിവിടങ്ങളിൽ നിന്നും വാങ്ങുന്ന ഖാദി തുണിത്തരങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നതാണ്. വിശദവിവരങ്ങൾ ഫോൺ 04862 222344.