saneesh

തൊടുപുഴ: ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ അദ്ധ്യാപകർക്ക് 'അതിജീവനം' പരിശീലന പരിപാടി സംഘടിപ്പിച്ചു. കൊവിഡ് കാലം വിദ്യാർത്ഥികളിൽ ഉളവാക്കിയ മാനസിക സംഘർഷം ലഘുകരിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളം സ്‌കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് 'അതിജീവനം' . എൽ.പി, യു.പി വിഭാഗം അധ്ദ്ധ്യാപകർക്കാണ് ഇന്നലെ പരിശീലനം നടന്നത്. ഹൈസ്‌കൂൾ ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് ഇന്നാണ് പരിശീലനം.

പദ്ധതിയുടെ ഉദ്ഘാടനം തൊടുപുഴ ഡോ. എ.പി.ജെ.ജി.എച്ച്.എസ്.എസ് സ്‌കൂളിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. തൊടുപുഴ ബി.ആർ.സി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ നജീബ് കെ.എ സ്വാഗതം പറഞ്ഞു.. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. തൊടുപുഴ ഡോ. എ.പി.ജെ.ജി.എച്ച്.എസ്. ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ ജയകുമാരി വി.ആർ, സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് സുഷമ പി, ഐ.സി.ഡി.എസ് സൂപ്പർവൈസർ അലീന ജോർജ് ബി.ആർ.സി ട്രെയ്‌നർ ഷീബ ടി.എ എന്നിവർ സംസാരിച്ചു.