ഓലിക്കാമറ്റം : ഓലിക്കാമറ്റം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക ആഘോഷം 20ന് നടക്കും. രാവിലെ 5 ന് ഗുരുപൂജ, ശാന്തിഹവനം,ഗണപതി ഹോമം, ഗുരുദേവ കൃതികളുടെ പാരായണം, 9 ന് കലശപൂജ,10.30 ന് സർവൈശ്വര്യപൂജ,11.30 ന് പ്രതിഷ്ഠാ വാർഷിക സമ്മേളനം നടക്കും. യോഗം ബോർഡ് മെമ്പർ ഷാജികല്ലാറയിൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് ചെയമാൻ ഡോ. കെ.സോമൻ ഉദ്ഘാടനം ചെയ്യും. ശിവസ്വരൂപാനന്ദസ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. മഹാദേവാനന്ദ സ്വാമികൾ (ശിവഗിരി മഠം) പ്രഭാഷണം നടത്തും.യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പി.ജെ.സന്തോഷ് , വനിതാ സംഘം യൂണിയൻ സെക്രട്ടറി സ്മിത ഉല്ലാസ് , പി.റ്റി. പ്രകാശ്, ഗീതാമണി കുമാരൻ എന്നിവർ സംസാരിക്കും. യൂണിയൻ കമ്മിറ്റി അംഗം കെ.പി ഷാജി സ്വാഗതവും ശാഖാ സെക്രട്ടറി എ.കെ.ശശി നന്ദിയുംയും പറയും. ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട് നടക്കും.