മുട്ടം: ലൈസൻസ് മെഗാ അദാലത്തുമായി മുട്ടം ഗ്രാമ പഞ്ചായത്ത്.കൊവിഡ് മൂലം മുടങ്ങിക്കിടന്ന വ്യാപാര - വ്യവസായ സ്ഥാപനങ്ങളുടെയും, ഹോസ്റ്റലുകളുടേയും ലൈസൻസ് പുതുക്കുന്നതിനും പുതിയ ലൈസൻസ് എടുക്കുന്നതിനും വേണ്ടിയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.ബുധൻ വ്യാഴം ദിവസങ്ങളിലായി മുട്ടം ഗ്രാപഞ്ചായത്ത് ഓഫീസിൽ അദാലത്ത് നടത്തും.വ്യാപാരികൾ ഈ അവസരം പരമാവധി പ്രയോചനപ്പെടുത്തണമെന്നും ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് എതിരെ ജനുവരി മുതൽ നടപടി ആരംഭിക്കുമെന്നും സെക്രട്ടറി പറഞ്ഞു.