soman
സ്‌നേഹ വീടിന്റെ തറക്കല്ലിടീൽതൊടുപുഴ യൂണിയൻ വൈസ്‌ചെയർമാൻ ഡോ. കെ സോമൻ നിർവഹിക്കുന്നു

തൊടുപുഴ: എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബിലി വിവിധകർമ്മ പദ്ധതികളുടെ ഭാഗമായി കഞ്ഞിക്കുഴി ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് നിർമിച്ചുനൽകുന്ന 'സ്‌നേഹ വീടിന്റെ' തറക്കല്ലിടീൽ നടന്നു. സ്‌നേഹ വീടിന്റെ തറക്കല്ലിടീൽ ചടങ്ങ് വരിക്ക മുത്തനിൽ നടന്നു .ചടങ്ങിൽ തൊടുപുഴ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ഷാജികല്ലാറയിൽ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ്‌ചെയർമാൻ ഡോ. കെ സോമൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ജിഷ സുരേന്ദ്രൻ , ഹയർസെക്കൻഡറി പ്രിൻസിപ്പൽ ജിജിമോൾ എൻ.എം. വൊക്കേഷണൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ എം. ബി. ബൈജു , ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് മിനി ഗംഗാധരൻ, കഞ്ഞിക്കുഴി എസ്.എൻ.ഡി.പി. ശാഖാ സെക്രട്ടറി . വിജയൻ , സ്‌നേഹവീട് കൺവീനർ റ്റി. കെ. പ്രകാശ്, അദ്ധ്യാപകരായ എം.ജി. സന്തോഷ്, ദിലീപ് റ്റി, ശാരി മോൾ , സന്തോഷ് ശ്രീധരൻ, ഷൈജു ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു. .