തൊടുപുഴ:1971ലെ ഇന്ത്യ -പാക് യുദ്ധ സുവർണ്ണ ജൂബിലി സ്മരണ പുതുക്കി
അഖില ഭാരതീയ പൂർവ്വസൈനിക് സേവാ പരിഷത് ജില്ലാഘടകത്തിന്റെ നേതൃത്വത്തിൽ യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതിന്റെ ഓർമ്മയ്ക്കായി 'വിജയ് ദിവസ്' ആഘോഷിക്കും.ഇന്ന് വൈകിട്ട് 6ന് തൊടുപുഴ കാർഗിൽ യുദ്ധ സ്മാരകത്തിനുസമീപം നടക്കുന്ന ചടങ്ങിൽ 50 ദീപങ്ങൾ തെളിയിക്കുകയും യുദ്ധത്തിൽ വീരമൃത്യു വരിച്ചവരെയും പങ്കെടുത്തവരെയും ആദരിക്കും. ജില്ലാ പ്രസിഡന്റ് ക്യാപ്ടൻ ഹരി സി ശേഖർ, സംസ്ഥാന സമിതി അംഗം സി.ജി സോമശേഖരൻ, ജില്ലാ ജനറൽ സെക്രട്ടറി എ.ജി കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.