muthalakodam

മുതലക്കോടം :ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ മലബാർ കലാപത്തിന്റെ 100-ാം വാർഷിക സെമിനാർ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ മുൻ ജില്ലാ സെക്രട്ടറി വി.വി. ഫിലിപ്പ് വിഷയാവതരണം നടത്തി. ലൈബ്രറി സെക്രട്ടറി ഷാജു പോൾ സ്വാഗതവും കമ്മിറ്റിയംഗം സജി കെ.പി. കൃതജ്ഞതയും പറഞ്ഞു.