kadamattath-kathanar

ടി എസ് സുരേഷ് ബാബു അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമാണ് കടമറ്റത്ത് കത്തനാർ. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത് ബാബു ആന്റണിയാണ്. ഹൊറർ, പ്രണയം, ആക്ഷൻ എല്ലാം ചിത്രത്തിൽ സമ്മേളിക്കുന്നുണ്ട്. എ വി പ്രൊഡക്ഷൻസിന്റെ ബാനറിൽ എബ്രഹാം വർഗീസ് നിർമ്മിക്കുന്ന ചിത്രത്തിന് ഷാജി നെടുംകല്ലേൽ, പ്രദീപ്‌ ജി നായർ എന്നിവരാണ് സ്ക്രിപ്ട് എഴുതുന്നത്.

ജനുവരിയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരം, എറണാകുളം, പാലക്കാട്‌, ഹൈദരാബാദ് എന്നിവിടങ്ങളിലായി നടക്കും. 'സിനിമയിൽ സാഹസികമായ കുറച്ച് സീനുകളുണ്ട്. അത്തരം രംഗങ്ങൾ ബാബു ആന്റണിയെ പോലെ ഒരാൾക്ക് ഡ്യൂപ്പില്ലാതെ ചെയ്യാൻ കഴിയും. കഥ കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന് ഇഷ്‌ടമാവുകയും ചെയ്‌തു. കോട്ടയം കുഞ്ഞച്ചൻ, കൂടിക്കാഴ്‌ച, ഉപ്പുകണ്ടം ബ്രദേഴ്സ്, ഇന്ത്യൻ മിലിറ്ററി ഇന്റലിജെന്റ്‌സ്, കന്യാ കുമാരി എക്‌സ് പ്രസ്, ഉപ്പു കണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ തുടങ്ങിയ എന്റെ മുൻ ചിത്രങ്ങളിലും ബാബു ആന്റണി പ്രവർത്തിച്ചിട്ടുണ്ട്. ഞാനും ബാബുവും തമ്മിൽ മാനസികമായി ഏറെ അടുപ്പത്തിലുമാണ്. ഇങ്ങെനെയുള്ള ഒരാളുമായി പ്രവർത്തിക്കുന്നത് സിനിമയ്‌ക്കും ഗുണമാണ്." സുരേഷ് ബാബു പറയുന്നു.