hoky

കരിമണ്ണൂർ: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹോക്കി ഇടുക്കിയുടെ സഹകരണത്തോടെ ഹോക്കി പരിശീലനപദ്ധതിയ്ക്ക് തുടക്കമായി.
പരിശീലന പദ്ധതിയുടെ ഉദ്ഘാടനം പിജെ ജോസഫ് എം.എൽ.എ നിർവഹിച്ചു. ഒളിംപിക് അസോസിയേഷൻ സെക്രട്ടറി എം.എസ് .പവനൻ അദ്ധ്യക്ഷനായ ചടങ്ങിൽ കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് അംഗം ബൈജു വറവുങ്കൽ, സ്‌കൂൾ പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹോക്കി ഇടുക്കി പ്രസിഡന്റ് ബിനോയ് മുണ്ടയ്ക്കാമറ്റം എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു സ്വാഗതവും കായിക അദ്ധ്യാപകൻ മാത്യു ജോസ് നന്ദിയും പറഞ്ഞു.