
ഇടുക്കി: ആൾ കേരള ഫേട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷൻ 37 മത് ജില്ലാ പ്രതിനിധി സമ്മേളനം അണക്കര സ്‌പൈസ് ഗ്രോവ് റിസോർട്ടിൽ നടന്നു. ജില്ലാ പ്രസിഡന്റ് ബിജോ മങ്ങാട്ട് അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡന്റ് വിജയൻ മാറഞ്ചേരി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് എ .സി ജോൺസൺ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റ് റോബിൻ എൻവീസ് വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി ജി ഷാജി, പി ആർ ഓ സെബാൻ ആതിര തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി കെ. എം മാണി വാർഷിക റിപ്പോർട്ടും ട്രഷറർ ജോബി അലീന വർഷികകണക്കും അവതരിപ്പിച്ചു .
പുതിയ ജില്ലാ ഭാരവാഹികളായി ബിജോ മങ്ങാട്ട് (പ്രസിഡന്റ് ),ജിയോ ടോമി, ശ്രീകുമാർ വണ്ടിപ്പെരിയാർ(വൈസ് പ്രസിഡന്റുമാർ.), കെ എം മാണി(സെക്രട്ടറി), സുനിൽ അടിമാലി, സാനി മാത്യു(ജോയിന്റ് സെക്രട്ടറിമാർ),സബാൻ ആതിര(ട്രഷറർ ),സജി ഫേട്ടോപാർക്ക്(പി ആർ ഓ)
റോബിൻ എൻ വീസ്, ടി ജി ഷാജി(സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.