ഇടുക്കി :സർക്കാർ എഞ്ചിനിയറിംഗ് കേളേജിൽ ബി. ടെക് ലാറ്ററൽ എൻട്രി കോഴ്‌സിൽ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് പ്രവേശനം നാളെ കേളേജിൽ നടത്തും. താൽപര്യമുള്ള ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ അസൽ രേഖകൾ, പകർപ്പുകൾ സഹിതം അന്നേ ദിവസം രാവിലെ 11 ന് മുൻപായി കേളേജിൽ ഹാജരാകണം. പ്രവേശനം ലഭിക്കുന്ന പക്ഷം ഫീസ് തുക ഒടുക്കി സീറ്റ് നിജപ്പെടുത്തേണ്ടതാണ്. ഫോൺ 04862233250/8281078007.
www.gecidukki.ac.in