കട്ടപ്പന :സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 2020 -21 അദ്ധ്യയന വർഷത്തിൽ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകും. കട്ടപ്പന മുൻസിപ്പാലിറ്റിയിൽ സ്ഥിര താമസക്കാരും, ബാങ്ക് അംഗങ്ങളും, ഇടപാടുകാരുമായവരുടെ കുട്ടികൾക്കാണ് അവാർഡ് നൽകുന്നത്. അർഹരായ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് , ആധാർ കാർഡിന്റെ കോപ്പി, ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം ഡിസംബർ 23 ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപായി ബാങ്കിന്റെ ഹെഡ് ഓഫീസിൽ അപേക്ഷ നൽകണം. അർഹരായവർക്ക് ഡിസംബർ 28 ന് പള്ളിക്കവലയിൽ സി എസ് ഐ ഗാർഡനിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ബാങ്ക് സെക്രട്ടറി അറിയിച്ചു. ഫോൺ , 04868 272 221