തൊടുപുഴ: സർവ്വേ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് രാവിലെ 11ന് ടൗൺ ഹാളിൽ നടക്കും. വാഴൂർ സോമൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.എ. ഹാഷിമിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ജി .സജീവ് കുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിക്കും. ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡി. ബിനിൽ, സംസ്ഥാന കമ്മിറ്റി അംഗം കെ എസ് രാഗേഷ്, ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ, ഒ.കെ. അനിൽകുമാർ എന്നിവർ പങ്കെടുക്കും.സമ്മേളനത്തോടനുബന്ധിച്ചുള്ള യാത്രയപ്പ് സമ്മേളനത്തിൽ വർക്കേഴ്‌സ് കോർഡിനേഷൻ കൗൺസിൽ ജില്ലാ സെക്രട്ടറി എ. സുരേഷ് കുമാർ, സർവ്വേ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി. സുധാകരൻ പിള്ള സെക്രട്ടറിയേറ്റംഗങ്ങളായ ആർ. രമേശ് കുമാർ, ഇ. ഷമീർ എന്നിവരും പങ്കെടുക്കും.