കട്ടപ്പന :ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, വി.ജി. യൂണിറ്റ് എന്നിവരുടെ ആഭിമുഖ്യത്തിൽ കണ്ണംപടിയിൽ ക്യാമ്പ് രജിസ്‌ട്രേഷനും ബോധവൽക്കരണ ക്ലാസും നടത്തി.കേരളത്തിലെ പട്ടികജാതി പട്ടിക വർഗക്കാരായ ഉദ്യോഗാർത്ഥികളുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സമന്വയ . ഇതിന്റെ ഭാഗമായാണ് പട്ടികജാതി വകുപ്പിന്റെ കൂടി സഹകരണത്തിൽ പരിപാടി സംഘടിപ്പിച്ചത്.ഉപ്പുതറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. എംപ്ലോയ്‌മെന്റ് ഓഫീസർമാരായ റ്റി എസ് റെജി, ആർ വേണുഗോപാൽ എന്നിവർ ക്ലാസുകളെടുത്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഫ്രാൻസിസ് ദേവസ്യാ, പി.ആർ രശ്മി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി. വി സുനീഷ്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ കെ എസ് ബിന്ദു, ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ടി.പി വിപിൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.