കട്ടപ്പന:ചക്കുപള്ളം ആറാം മൈൽ വലിയപാറയിൽ ജനവാസ മേഖലയിൽ വീണ്ടും കരടി ഇറങ്ങി.വലിയപാറ മേലേക്കുന്നത്ത് ബാബുവിന്റെ വീട്ടുമുറ്റത്താണ് ചൊവ്വാഴ്ച്ച രാത്രി കരടിയെ കണ്ടത്.വീടിന് മുൻവശത്ത് സ്ഥാപിച്ചിരുന്ന തേനീച്ചപ്പെട്ടി കരടി തകർത്തു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് കരടിയാണെന്ന് സ്ഥിരീകരിച്ചത്.ഏതാനും മാസങ്ങളായി വലിയപാറ മേഖലയിൽ കരടിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.. രണ്ടാഴ്ച മുൻപ് ആറാം മൈലിനു സമീപം പട്ടാപ്പകലും തോട്ടം തൊഴിലാളികൾ കരടിയെ കണ്ടിരുന്നു.ഇതേ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മറ്റ് നടപടികൾ ഉണ്ടായില്ല. അതിർത്തി വനത്തിൽ കരടിയുണ്ടെങ്കിലും ഇവ ജനവാസ മേഖലയിലേയ്ക്ക് എത്താൻ തുടങ്ങിയത് ആളുകളെ ഭീതിയിലാക്കിയിട്ടുണ്ട്‌