elam


കട്ടപ്പന :അമ്പലക്കവല മേട്ടുകുഴിയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്തിരുന്ന ഏലം നശിപ്പിച്ചു. മേട്ടുക്കുഴി സ്വദേശി വലിയ വീട്ടിൽ സുരേഷ് നട്ട് പരിപാലിച്ചിരുന്ന നൂറ് ഏലച്ചെടികളാണ് അഞ്ജാത സംഘം ചവിട്ടി ഒടിച്ചത്. ചൊവാഴ്ച്ച രാത്രിയാണ് സംഭവം. രാവിലെ പറമ്പിൽ എത്തിയപ്പോഴാണ് ചെടികൾ നശിപ്പിച്ചതായി ശ്രദ്ധയിൽപ്പെട്ടത്.ഏലച്ചെടികൾ നശിപ്പിച്ചതിന് പുറമേ കീടനാശിനി കുപ്പികൾ
പറമ്പിലുടെനീളം നിരത്തിയിട്ടുമുണ്ട്.ജല സംഭരണി പൈപ്പുകൾ തുറന്ന് വച്ചും ഏല ചെടികൾ നശിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. സംഭവത്തിൽ ഉടമ പൊലീസിൽ പരാതി നൽകി.