വെള്ളിയാമറ്റം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്ധ്യവയസ്ക്കനെ കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇളംദേശം ഇറുക്കു പാലം പാറമട ഭാഗത്ത് താമസിക്കുന്ന മാട്ടേലാനിക്കൽ ഷാജി (48 )നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.തൊടുപുഴ ചൈൽഡ് ലൈനിൻ്റെ പരാതിയെ തുടർന്നാണ് കാഞ്ഞാർ പൊലീസ് പോസ്ക്കോ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. കാഞ്ഞാർ എസ്.ഐ.മാരായ ജിബിൻ തോമസ്, ഉബൈസ്,സിവിൽ പൊലീസ് ഓഫീസർമാരായ, ഷാജഹാൻ,മുജീബ്' എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.