നെടുങ്കണ്ടം: അയൽവാസിയെ പത്ത് വയസുകാരിയെ പീഡിപ്പിച്ച 20 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. യുവാവും പെൺകുട്ടിയും അയൽവസികളാണ്. യുവാവിന്റെ വീട്ടിൽ ട്യൂഷൻ പഠിക്കാനെത്തിയ പെൺകുട്ടിയെ 20 വയസുകാരൻ ലൈംഗിക ചൂഷണം നടത്തുകയായിരുന്നെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. പെൺകുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മാതാപിതാക്കൾ കൗൺസിലിങ്ങിന് വിധേയയാക്കുകയായിരുന്നു. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി നേരിട്ട പീഡനം വെളിപ്പെടുത്തിയത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.