തൊടുപുഴ : അശാസ്ത്രീയും അപ്രായോഗികവും ജനവിരുദ്ധവുമായ മാസ്റ്റർ പ്ലാൻ തൊടുപുഴ നിവാസികളുടെ തലയിൽ കെട്ടി വച്ച യു. ഡി. എഫ് , ജനങ്ങളുടെ മുന്നിൽ ഇപ്പോൾ കോമാളി വേഷം കെട്ടുകയാണെന്ന് ബി. ജെ. പി ജില്ലാ പ്രസിഡന്റ് കെ. എസ്. അജി പറഞ്ഞു. മാസ്റ്റർ പ്ലാനിനെതിരെയുള്ള ബി. ജെ. പി കൗൺസിലർമാരുടെ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
15 വർഷമായി മുനിസിപ്പാലിറ്റിയിൽ നിർദ്ദേശിച്ച സ്റ്റേഡിയത്തിന് ഒരു ചെറുകല്ലു പോലും ഇടാത്തവരാണ് ഇപ്പോൾ പുതിയ സ്റ്റേഡിയത്തിന്റെ നിർദ്ദേശവുമായി മുന്നോട്ടു വരുന്നത്.
അപ്രസക്തമായ റോഡിന് അനാവശ്യമായ വീതി, സോണുകൾ തിരിച്ചതിലെ അവ്യക്തത ,കെട്ടിടങ്ങൾക്ക് നിർമ്മാണ അനുമതി നൽകുന്നതിൽ വന്നിട്ടുള്ള തടസം, സ്ഥലം ഏറ്റെടുക്കുതിലുള്ള അവ്യക്തത കാരണം സ്ഥലമുടമകൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് തുടങ്ങി നിരവധിയായ വിഷയങ്ങൾ അവഗണിച്ചു കൊണ്ടാണ് ഈ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി. ജെ. പി മുനിസിപ്പൽ പാർലമെന്ററി പാർട്ടി നേതാവ് പി. ജി. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ച ഉപവാസ സമരത്തിൽ മേഖല ജനറൽ സെക്രട്ടറി ബിനു ജെ കൈമൾ , സംസ്ഥാന സമിതി അംഗം പി. എ വേലുക്കുട്ടൻതുടങ്ങിയവർ സംസാരിച്ചു.
സമാപന യോഗം ആഖജ മദ്ധ്യമേഖലാ പ്രസിഡന്റ് എൻ. ഹരി ഉദ്ഘാടനം ചെയ്തു.