ആലക്കോട്: പലചരക്ക് കടയുടെ പിന്നിലെ പുകപ്പുരയ്ക്ക് തീപിടിച്ച് 150 കിലോയോളം റബ്ബർ ഷീറ്റ് കത്തി നശിച്ചു. ആലക്കോട് ടൗണിലെ വ്യാപാരിയായ കുറ്റിയാനിമറ്റത്തിൽ അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് പിന്നിലുള്ള പുകപ്പുരയാണ് കത്തി നശിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. തീപിടുത്തം ശ്രദ്ധയിൽപ്പെട്ട ഉടനെ നാട്ടുകാരുടെ സഹായത്തോടെ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും പൂർണമായും സാധിച്ചില്ല. ഇതോടെ സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാരിതിരിക്കാനുള്ള മുൻകരുതലെടുത്തു. തുടർന്ന് വിവരമറിഞ്ഞ് തൊടുപുഴയിൽ നിന്നുമെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിലാണ് തീ കെടുത്തിയത്.