
തൊടുപുഴ: മുല്ലപ്പെരിയാർ മേൽനോട്ടസമിതിയിൽ കേരളത്തിന്റെ ആവശ്യങ്ങൾ കൃത്യമായി ബോധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മേൽനോട്ട സമിതി കേരളത്തിന്റെ ആവശ്യങ്ങൾ സുപ്രീം കോടതിയെ ബോധിപ്പിച്ചിട്ടില്ല. അത് സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അണ്ടർ ഗ്രൗണ്ട് ഫോട്ടോഗ്രാഫി നടത്തണമെന്ന് കോടതിയിൽ ആവശ്യപ്പെടും. അന്താരാഷ്ട്ര ഏജൻസിയെ കൊണ്ട് പഠനം നടത്തണമെന്ന ആവശ്യം കോടതിയിൽ ഉന്നയിക്കുമെന്നും മന്ത്രി തൊടുപുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.