 
തൊടുപുഴ: വിവാഹ വസ്ത്രങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിക്കൊണ്ട് മഹാറാണി വെഡിങ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം തൊടുപുഴ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജിന്റെ സാന്നിദ്ധ്യത്തിൽ സിനിമാ താരം അമേയ മാത്യു നിർവഹിച്ചു. മുൻസിപ്പൽ കൗൺസിലർമാരായ ജോസ് മഠത്തിൽ, പി.ജി രാജശേഖരൻ, സബീന ബിഞ്ചു, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ രാജു തരണിയിൽ, മർച്ചന്റ് യൂത്ത് വിംഗ് പ്രസിഡന്റ് താജ് എം.ബി, സാമൂഹിക പ്രവർത്തകൻ ഷിംനസ്, ഏഷ്യൻ ട്രേഡിങ്ങ് കമ്പനി എം.ഡി .ടോമി സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു. വെഡിങ് ഫെസ്റ്റിവലിനോടനു ബന്ധിച്ച് ഏറ്റവും പുതിയതും ട്രെൻഡിയുമായുള്ള വിവാഹവസ്ത്രങ്ങളായ കാഞ്ചിപുരം സാരികൾ, ലെഹങ്കകൾ വെഡിങ്ഗൗൺ, സ്യൂട്ട് ഷെർവാണി, സിൽക്ക്‌സാരികൾ തുടങ്ങിയ വസ്ത്രങ്ങളുടെയും മറ്റ് പാർട്ടിവെയർ വസ്ത്രങ്ങളുടെയും ബ്രൈഡൽ ഫുട്‌വെയറുകളുടെയും വിസ്മയിപ്പിക്കുന്ന കളക്ഷൻസാണ് മഹാറാണിയിൽ ഒരുക്കിയിരിക്കുന്നത്. മഹാറാണിയുടെ സാമൂഹികസന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ഉദ്ഘാടന വേളയിൽ നിർധരരായ 10 രോഗികൾക്കുള്ള ചികിത്സാ ധനസഹായവിതരണവും നടത്തി.