തൊടുപുഴ: കലുഷിതമായ ആധുനിക ലോകത്തിൽ ശരിയായ ദിശയിലുള്ള സാമൂഹിക നിർമ്മിതി സാദ്ധ്യമാക്കുതിൽ ഗാന്ധിയൻ ദർശനങ്ങൾക്ക് വലിയ സ്വാധിനശക്തിയുണ്ടെന്ന് പി.ജെ. ജോസഫ് എം.എൽ.എ. ഗാന്ധിയൻ ദർശനങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി ന്യൂമാൻ കോളേജ് സംഘടിപ്പിച്ച മാർ. മാത്യു പോത്തനാമുഴി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . കോളേജ് രക്ഷാധികാരി മാർ. ജോർജ് മഠത്തിക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ഫാ..ഡോ. തോമസ് പോത്തനാമുഴി, പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ്, വൈസ് പ്രിൻസിപ്പൽ ഫാ.ഡോ. മാനുവൽ പിച്ചളക്കാട്ട്, ബർസാർ ഫാ. പോൾ കാരക്കൊമ്പിൽ, ഡോ. ജെന്നി കെ. അലക്‌സ് തുടങ്ങിയവർ പ്രസംഗിച്ചു.