ഇടുക്കി: ബാല സൗഹൃദ കേരളം മൂന്നാം ഘട്ടം ബാല സംരക്ഷണ സമിതിയുടെ ശാക്തികരണം ശില്പശാല ഇന്ന് ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ റെനി ആന്റണി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ഷീബ ജോർജ് വിഷയാവതരണം നടത്തും.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസഫ് കുരുവിള, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ. ജോസഫ് അഗസ്റ്റിൻ, ജുവൈനൽ ജസ്റ്റിസ് ബോർഡ് അംഗം അഡ്വ. അനിൽ ജെ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഗീതാകുമാരി എസ്, ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ. വി കുര്യാക്കോസ്, ജില്ല ശിശു സംരക്ഷണ ഓഫീസർ ഗീത എം. ജി, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സീനിയർ ടെക്‌നിക്കൽ ഓഫീസർ ആൽഫ്രഡ് ജെ. ജോർജ്,, ഡിസിപിയു പ്രൊട്ടക്ഷൻ ഓഫീസർ ജോമറ്റ് ജോർജ്ജ് തുടങ്ങിയവർ സംസാരിക്കും.