പീരുമേട്: ഒന്നാം മൈൽ അട്ടപ്പള്ളം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ ചെയ്യുന്നതിനാൽ 20 മുതൽ ആനവിലാസം പത്തുമുറി ഭാഗത്തു നിന്നും ഒന്നാം മൈൽ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അട്ടപ്പള്ളം ജംഗ്ഷനു മുമ്പായി ലക്ഷം വീട് കോളനി റോഡിൽ പ്രവേശിച്ച് നേതാജി റോഡിൽ കൂടി ഒന്നാം മൈൽ ഭാഗത്തേക്ക് പോകേണ്ടത്. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ഈ രീതിയിൽ ഗതാഗത ക്രമീകരണം തുടരുന്നതാണെന്ന് പീരുമേട് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.