ഇടുക്കി : ജില്ലയിലെ ഗവൺമെന്റ്/അൺ എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് ഡി.എൽ.എഡ് പ്രവേശനത്തിനുളള റാങ്ക് ലിസ്റ്റ് www.dietidukki.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവരുടെ കൂടിക്കാഴ്ച 22 ന് രാവിലെ 10 ന് തൊടുപുഴ ഡയറ്റ് ലാബ് സ്‌കൂളിൽ നടത്തും. നേർകൂടിക്കാഴ്ച സമയത്ത് സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ ഹാജരാക്കേണ്ടതാണ്.