ഇടുക്കി: ജില്ലാ സ്‌പോട്‌സ് കൗൺസിലിന്റെ നേത്യത്വത്തിൽ ജില്ലാ സബ് ജൂനിയർ, ജൂനിയർ യൂത്ത് സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പുകൾ കാഞ്ഞാറിൽ നടത്തും. ഈ മത്സരത്തിൽ പങ്കെടുത്ത് സെലക്ഷൻ കിട്ടുന്നവർക്ക് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സാധിക്കും. മത്സരങ്ങൾ നടത്തുന്നതിനുള്ള ഓർഗനൈസിംഗ് കമ്മിറ്റി ജില്ലാ സ്‌പോട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ സ്‌പോട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് യോഗത്തിൽ രൂപീകരിച്ചു. സംസ്ഥാന സ്‌പോട്‌സ് കൗൺസിൽ അംഗം കെ.എൽ. ജോസഫ് ചെയർമാനായും സാബു മീൻമുട്ടി കൺവീനറായും 15 അംഗ കമ്മിറ്റി രൂപീകരിച്ചു. ഡിസംബർ 31 നകം മത്സരങ്ങൾ നടത്തും. തിയതി പിന്നീട് അറിയിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ക്ലബ്ബുകൾ ഡിസംബർ 24 ന് മുമ്പ് ജില്ലാ സ്‌പോട്സ് കൗൺസിൽ ഓഫീസിൽ അറിയിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9495023499, 9447243224, 8289874459