ഇടുക്കി: സ്‌കോൾ കേരള മുഖേന 2021-23 ബാച്ചിലേക്കുള്ള ഹയർസെക്കണ്ടറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശന തിയതികൾ ദീർഘിപ്പിച്ചു. പിഴയില്ലാതെ ഡിസംബർ 24 വരെയും 60 രൂപ പിഴയോടെ ഡിസംബർ 31 വരെയും ഫീസടച്ചു രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷനും മാർഗ്ഗനിർദ്ദേശങ്ങൾക്കും www.scolekerala.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം സ്‌കോൾ കേരളയുടെ ജില്ലാ ഓഫിസിൽ നേരിട്ടും സംസ്ഥാന ഓഫിസിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കാവുന്നതാണ്. കൂടുതൽ അന്വേഷണങ്ങൾക്ക് ജില്ലാ ഓഫിസുമായി 04862225243 എന്ന നമ്പറിൽ ബന്ധപ്പെടുക .