മുട്ടം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും തൊടുപുഴ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ മുട്ടം ഗവ:പോളി ടെക്നിക് കോളേജ് മായി സഹകരിച്ച് ആൻ്റി റാഗിംഗ് അവയർനെസ് പ്രോഗ്രാം നടത്തി. ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി പി വി അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പോളിടെക്നിക്ക് പ്രിൻസിപ്പൽ ഷീജ രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജ് മായ സിറാജുദ്ദീൻ പി എ വിഷയാവതരണം നടത്തി. മുട്ടം സ്റ്റേഷൻ എ എസ് ഐ അബ്ദുൽ ഖാദർ ബോധവൽക്കരണ ക്ലാസ് നടത്തി. തൊടുപുഴ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ആശ കെ മാത്യു,പോളിടെക്‌ നിക്ക് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സനോജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.