ഇടുക്കി :ജില്ലയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആഘോഷ പരിപാടികൾക്ക് അനുയോജ്യമായ ലോഗോയും ടൈറ്റിൽ നെയിമും ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്കും ടൈറ്റിൽ നെയിമിനും ആകർഷകമായ സമ്മാനം നൽകും. എൻട്രികൾ ഡിസംബർ 27 ന് വൈകുന്നേരം 5 ന് മുൻപായി ജില്ലാ കളക്ടർ, കളക്ട്രേറ്റ്, പൈനാവ് പി.ഒ, ഇടുക്കി 685603 എന്ന വിലാസത്തിലോ asectioncollectorateidukki@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ലഭ്യമാക്കണം.. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 232242