അനിയന്ത്രിതമായുള്ള ഇറക്കുമതിയാണ് തേയില വിലയിൽ ഇടിവുണ്ടാകാൻ കാരണം
കട്ടപ്പന: ചെറുകിട കർഷകരെ ദുരിതത്തിലാക്കി തേയില വില കൂപ്പുകുത്തുന്നു. 30 രൂപ വിലയുണ്ടായിരുന്ന പച്ചക്കൊളുന്തിന് ഇപ്പോൾ വില കുത്തനെഇടിഞ്ഞ് 10 രൂപയിലെത്തി. ഇതോടെ സീസണിൽ വലിയ നഷ്ടം നേരിമെന്ന ഭീതിയിലാണ് ജില്ലയിലെ നൂറുകണക്കിനു ചെറുകിട തേയില കർഷകർ. കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തേയില ഉത്പ്പാദനത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു. ഇക്കാര്യം പെരുപ്പിച്ചു കാണിച്ചാണ് വ്യാപകമായി തേയില ഇറക്കുമതി ആരംഭിച്ചത്. തേയിലപ്പൊടിയുടെ ഇറക്കുമതി വർദ്ധിച്ചതോടെ തേയിലക്കൊളുന്തിനും വിലയിടിവുണ്ടാകുകയായിരുന്നു.
അനുകൂല കാലാവസ്ഥയെ തുടർന്ന് കേരളം, കർണാടകം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ തേയില ഉത്പ്പാപാദനം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ആസാമിൽ മാത്രം ഉത്പ്പാദനം ഗണ്യമായി കുറഞ്ഞു. മറ്റുള്ള സംസ്ഥാനങ്ങളിലെ വർദ്ധനവ് പുറത്തു കാണിക്കാതെയാണ് വ്യാപകമായി തേയിലപ്പൊടി ഇറക്കുമതി ചെയ്യുന്നത്. വിലയിലെ വ്യത്യാസങ്ങൾ വൻകിട കമ്പനികളെ കാര്യമായി ബാധിക്കാറില്ല. എന്നാൽ ജില്ലയിലെ അടക്കം നൂറുകണക്കിനു ചെറുകിട തേയില കർഷകർക്കാണ് വിലയിടിവ് തിരിച്ചടിയാകുന്നത്. വില കുറയുന്നതിനു പിന്നാലെ വളം ഉൾപ്പെടെയുള്ളവയുടെ വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ശ്രീലങ്ക, കെനിയ, നേപ്പാർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് തേയിലപ്പൊടി ഇറക്കുമതി ചെയ്യുന്നത്. ഗുണനിലവാരം കുറഞ്ഞ തേയില കുറഞ്ഞ വിലയിൽ മാർക്കറ്റിൽ ലഭ്യമായി തുടങ്ങിയതോടെയാണ് ഇന്ത്യൻ തേയിലയുടെ മാർക്കറ്റ് ഇടിഞ്ഞത്. തേയില ഉത്പ്പാദന രംഗത്ത് ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. പ്രതിവർഷം
കൂട്ടിക്കലർത്തി
വിൽപ്പന
139 കോടി കിലോഗ്രാം തേയിലയാണ് രാജ്യത്ത് ഉത്പ്പാദിപ്പിക്കുന്നത്. വിദേശത്ത് നിന്നും വില കുറഞ്ഞ തേയിലപ്പൊടി ഇറക്കുമതി ചെയ്ത ശേഷം ഇവ ഇന്ത്യൻ തേയിലയുമായി കൂട്ടിക്കലർത്തി വിൽപന നടക്കുന്നതായാണ് ആക്ഷേപമുയർന്നിട്ടുള്ളത്.ഇങ്ങനെ വരുന്നത് അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ തേയിലയുടെ വില ഇടിയുന്നതിനു കാരണമാകും.