തൊടുപുഴ: രജിസ്‌ട്രേഷൻ നടത്താതെ ഉപയോഗിച്ച വാഹനം മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെ വെങ്ങല്ലൂർ കവലയിൽ നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്. ഏപ്രിൽ മാസം കർണാടകയിൽ നിന്ന് താത്കാലിക രജിസ്‌ട്രേഷൻ എടുത്ത് വാഹനം രജിസ്റ്റർ ചെയ്യാതെ 24000 കിലോമീറ്റർ ഉപയോഗിച്ചതായി കണ്ടെത്തി. ടാക്‌സി ഇനത്തിലും പിഴ ഇനത്തിലും കൂടി 15,000 രൂപ പിഴ ഈടാക്കി. വാഹനം രജിസ്‌ട്രേഷൻ നടത്തിയതിന് ശേഷം മാത്രം റോഡിൽ ഇറക്കാനുള്ള നിർദേശം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ. നസീർ നൽകി. എം.വി.ഐമാരായ അബ്ദുൽ ജലീൽ, രാേംദവ് പെരിയാർ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു.