ഇടവെട്ടി :ഗ്രാമപഞ്ചായത്തിൽ നിലവിൽ ഒഴിവുള്ള ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ, ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം 27ന് വൈകിട്ട് 5 വരെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കുന്നതാണ്. യോഗ്യത :കംപ്യൂട്ടർ എഞ്ചിനീയറിംഗ് /കംപ്യൂട്ടർ ഹാർഡ് വെയർ മെയ്ന്റനൻസ് /ഇൻഫൊർമേഷൻ ടെക്‌നോളജിയിലുള്ള ത്രിവത്സര ഡിപ്ലോമ / ബി.ടെക് /ബി. എസ് .സി കംപ്യൂട്ടർ സയൻസ് / ബി .സി.എ / ഡി.ഒ.ഇ എസിൽ നിന്നുള്ള എ/ബി ലെവൽ സർട്ടിഫിക്കറ്റ് / 60ശതമാനത്തിൽ കൂടുതൽ മാർക്കോടുകൂടിയ ബിരുദത്തോടൊപ്പമുള്ള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള പി.ജി.ഡി.സി.എ / പി.ഡി. എസ് . ഇ / സർക്കാർ അംഗീകാരമുള്ള ഒരു വർഷം പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇ- ഗവേണൻസ്. കൂടുതൽ വിവരങ്ങൾ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്ന് അറിയാം.