തൊടുപുഴ: വിപണിയിൽ പച്ചക്കറി വില നിയന്ത്രിക്കാനും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷകർക്ക് ന്യായമായ വില ഉറപ്പാക്കാനും ലക്ഷ്യമിട്ട് കൃഷി വകുപ്പ് സഞ്ചരിക്കുന്ന വിപണികൾ സംഘടിപ്പിക്കുന്നു. വിപണികളുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് തൊടുപുഴ മുനിസിപ്പൽ പാർക്കിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ നിർവ്വഹിക്കും. കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ ന്യായമായ വിലയ്ക്ക് വിപണി വഴി പൊതു ജനങ്ങൾക്ക് ലഭിക്കും.