കരിപ്പാലങ്ങാട്: മുരിക്കുംവയൽ മുണ്ടക്കയം ശ്രീശബരീശ കോളജ് സാമൂഹിക പ്രവർത്തന വിഭാഗത്തിന്റെയും കരിപ്പാലങ്ങാട് ഗവ: ട്രൈബൽ യു പി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ വിദ്യാഭാസത്തിന്റെ പ്രാധാന്യവും കുട്ടികൾ നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ ഉണർവ് എന്ന പേരിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ:എം ജെ ജേക്കബ് ഉത്ഘാടനം ചെയ്തു. വെള്ളിയാമറ്റം പഞ്ചായത്ത് മെമ്പർ രാജി ചദ്രശേഖരൻ അദ്ധ്യതക്ഷത വഹിച്ചു.കാഞ്ഞാർ എസ് ഐ ഉബൈസ്, ഡോ: സി കെ സ്മിത,പ്രിൻസിപ്പൽ കെ കെ വിജയൻ, ആനിയമ്മ,രാജൻ, ഉഷ, അഞ്ചു മേരി ജോസഫ്, സ്നേഹ റാണി ജോസഫ് എന്നിവർ സംസാരിച്ചു.