തൊടുപുഴ: 6.250 കി.ഗ്രാം കഞ്ചാവ് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് നാല് വർഷം കഠിന തടവിനും ഒരു ലക്ഷം പിഴയും ശിക്ഷ. പൂപ്പാറ എസ്റ്റേറ്റിൽ വേണാട്ട് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുഭാഷി(42) നെയാണ് തൊടുപുഴ എൻഡിപിഎസ് കോടതി ജഡ്ജ് ജി. അനിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം. 2017 ജൂലൈ16ന്ആണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. പൂപ്പാറ കോതമംഗലം റൂട്ടിൽ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തുന്നതിനിടെ രാജാക്കാട് എസ്ഐ ആയിരുന്നപി.ഡി. അനൂപ്മോനും സംഘവും ചേർന്നാണ് പിടികൂടിയത്. അടിമാലി എസ്എച്ച്ഒപി.കെ. സാബു അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.