 നടൻ ജയസൂര്യയും പി.ജെ. ജോസഫ് എം.എൽ.എയും ഉദ്ഘാടനം ചെയ്യും

തൊടുപുഴ: ക്രിസ്റ്റൽ ഹൈപ്പർമാർക്കറ്റിന്റെ നാലാമത് ഷോറൂം ഇന്ന് മുതൽ തൊടുപുഴയിൽ പ്രവർത്തനമാരംഭിക്കും. രാവിലെ 10.30ന് സിനിമാതാരം ജയസൂര്യയും പി.ജെ. ജോസഫ് എം.എൽ.എയും ചേർന്ന് നാടിന് സമർപ്പിക്കും. ജില്ലയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റാണിതെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ആദ്യ വിൽപ്പന നടത്തും. വാർഡ് കൗൺസിലർ ജോസ് മഠത്തിൽ ഏറ്റുവാങ്ങും. സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജു തരണിയിൽ നിർവഹിക്കും. ഇരുനിലകളിലായി സൂപ്പർമാർക്കറ്റ്, ഫാൻസി ആൻഡ് കോസ്മറ്റിക്‌സ്, ഫുട്‌വെയർ ആൻഡ് ബാഗ്‌സ്, ക്രോക്കറി ആൻഡ് ഹൗസ്‌ഹോൾഡ്‌സ് എന്നീ വിഭാഗങ്ങളുടെ ഏറ്റവും വലിയ ശേഖരമാണ് ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിരിക്കുന്നത്. പെരുമ്പാവൂരിലെയും കോലഞ്ചേരിയിലെയും വൻവിജയത്തിന് ശേഷമാണ് തൊടുപുഴയിലേക്ക് ക്രിസ്റ്റൽ ഗ്രൂപ്പ് എത്തിയിരിക്കുന്നത്. ആകർഷകമായ ഓഫറുകളും വിലക്കുറവും ഒരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ പി.എ. പരീത്, മാനേജിംഗ് പാർട്‌നർ പി.എം. സാബു, ജനറൽ മാനേജർ നിബിൻ സെബാസ്റ്റ്യൻ, ജോസ് കളരിക്കൽ എന്നിവർ പങ്കെടുത്തു.