kumaramangalam

കുമാരമംഗലം: ഗ്രാമപഞ്ചായത്തിലെ അരീക്കര വാർഡിലെ സ്വകാര്യ വ്യക്തിയുടെ അനധികൃത പാറമടയ്ക്കും പഞ്ചായത്ത് റോഡ് കൈയേറ്റത്തിനുമെതിരെ പൗരസമിതിയുടെ നേതൃത്വത്തിൽ സി.പി.എം പിന്തുണയോടെ കുമാരമംഗലം ഗ്രാമ പഞ്ചായത്തിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണയും നടത്തി. സി.പി.എം തൊടുപുഴ ഏരിയ കമ്മിറ്റി അംഗം എം.എം. മാത്യു ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ കമ്മിറ്റി അംഗം വി.ടി. പാപ്പച്ചൻ, നേതാക്കളായ സിനോജ് ജോസ്, ഒ.വി. ബിജു, കെ.കെ. മനോജ്, ശരത് ബാബു, പി.എം. അലി, സുമേഷ് പി.വി, ഷാജി വി.പി, രാജൻ പിള്ള എന്നിവർ പ്രസംഗിച്ചു.