ഇടുക്കി: അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിവര ശേഖരണത്തിനായുളള കേന്ദ്ര സർക്കാർ ഇ ശ്രം വെബ് പോർട്ടലിൽ ഇനിയും രജിസ്റ്റർ ചെയ്യാത്തവർ register.eshram.gov.in എന്ന വെബ്‌സൈറ്റ് വഴി സ്വന്തമായോ, അക്ഷയ സെന്റർ, കോമൺ സർവ്വീസ് സെന്റർ എന്നിവ മുഖേനയോ, പഞ്ചായത്ത് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ നേരിട്ടെത്തിയോ ഡിസംബർ 31നകം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുക വഴി കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതി പ്രകാരമുളള ആനുകൂല്യങ്ങൾ/ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.