ഇടുക്കി :മെഡിക്കൽ കോളേജിലേക്ക് വെന്റിലേറ്റർ നൽകി ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ). ജില്ലാ കലക്ടർ ഷീബ ജോർജ്ജിന്റെ സാനിദ്ധ്യത്തിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ബി ഷീല, കെ.എം.എസ്.സി.എൽ വെയർ ഹൗസ് മാനേജർ ജെയിനി പി നാരായണൻ എന്നിവർക്ക് വെന്റിലേറ്റർ കൈമാറി.